ആവേശതേരിലേറി മനോഹരമായ മൂന്ന് ഗോളുകൾ . . ബ്രസീൽ ക്വാർട്ടറിൽ

കൊച്ചി: അണ്ടര്‍ 17 ലോകകപ്പില്‍ ഹോണ്ടുറാസിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് കരുത്തരായ ബ്രസീല്‍ ക്വാര്‍ട്ടറില്‍ കടന്നു.

ബ്രെന്നര്‍, മാര്‍ക്കസ് അന്റോണിയോ എന്നിവരാണ് ഗോള്‍ നേടിയത്. ആദ്യപകുതിയില്‍ ബ്രന്നറുടേയും അന്റോണിയോയുടേയും ഗോളില്‍ ബ്രസീല്‍ ലീഡെടുത്തു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്രന്നര്‍ രണ്ടാം ഗോള്‍ നേടി ലീഡ് മൂന്നായി ഉയര്‍ത്തി.

ബ്രസീലിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താതെയാണ് ഹോണ്ടുറാസ് കീഴടങ്ങിയത്. കളിയുടെ 71 ശതമാനവും ബ്രസീലിന്റെ നിയന്ത്രണത്തിലായിരുന്നു.

ഞായറാഴ്ച നടക്കുന്ന ക്വാര്‍ട്ടറില്‍ ജര്‍മനിയാണ് ബ്രസീലിന്റെ എതിരാളികള്‍.

Top