അണ്ടര്‍ 17 ലോകകപ്പ്, ഫൈനലില്‍ സ്പാനിഷ്-ഇംഗ്ലീഷ് പോരാട്ടം

മുംബൈ: അണ്ടര്‍ 17 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ സ്പെയിന്‍ നേരിടും.

മാലിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്പെയിന്‍ ഫൈനലില്‍ കടന്നത്. ഏബല്‍ റൂയിസിന്റെ ഇരട്ടഗോളും ഫെറാന്‍ ടോറസിന്റെ ഗോളുമാണ് സ്പെയിനിനെ കലാശപ്പോരിന് അര്‍ഹരാക്കിയത്. ലസന്ന എന്‍ഡിയെ മാലിയുടെ ആശാസ ഗോള്‍ നേടി.

നേരത്തെ ആദ്യ സെമിയില്‍ ബ്രസീലിനെ വീഴ്ത്തി ഇംഗ്ലണ്ട് ഫൈനലില്‍ കടന്നിരുന്നു. റയാന്‍ ബ്രെവസ്റ്ററിന്റെ ഹാട്രിക് മികവിലായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ബ്രസീലിനായി വെസ്ലി (21) ആശ്വാസഗോള്‍ നേടി.

Top