അണ്ടര്‍ 17 ലോകകപ്പ്: ഹോണ്ടിറാസിനെ തകര്‍ത്ത് ഫ്രാന്‍സും സമനിലയുമായി ജപ്പാനും പ്രീ ക്വാര്‍ട്ടറില്‍

ഗോഹട്ടി: ഹോണ്ടുറാസിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് അണ്ടര്‍ 17 ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ കടന്നു.

ഗ്രൂപ്പ് ഇ യിലെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഫ്രാന്‍സ് മുന്നേറിയത്. പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിനാണ് ഫ്രാന്‍സിന്റെ എതിരാളികള്‍.

കോല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ ജപ്പാന്‍ ദുര്‍ബലരായ ന്യൂകാലിഡോണിയയോട് സമനില വഴങ്ങിയെങ്കിലും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

Top