അണ്ടര്‍ 17 വനിതാ ലോകകപ്പില്‍ സ്പെയിന്‍ ക്വാര്‍ട്ടറില്‍ കടന്നു

ണ്ടര്‍ 17 വനിതാ ലോകകപ്പില്‍ സ്‌പെയിന്‍ ക്വാര്‍ട്ടറില്‍ കടന്നു. ഉറുഗ്വേയിലാണ് മത്സരം നടക്കുന്നത്. ഇന്നലെ നടന്ന ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ കാനഡയെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായി സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക് കടന്നത്.

എതിരില്ലാത്ത അഞ്ചു ഗോളികള്‍ക്ക് ആയിരുന്നു കാനഡയെ പരാജയപ്പെടുത്തിയത്.
പരാജയപ്പെട്ടു എങ്കിലും കാനഡയും ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറിലേക്ക് കടന്നു.

സ്‌പെയിനിനായി ഇറെന ഇരട്ട ഗോളുകള്‍ നേടി. പെന, എവ നവാരോ, സല്‍മ എന്നിവരാണ് മറ്റു സ്‌കോറേഴ്‌സ്. ഗ്രൂപ്പ് ഡിയില്‍ നിന്ന് ഏഴു പോയന്റുമായാണ് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക് കടന്നത്. 6 പോയന്റുമായാണ് കാനഡ ഗ്രൂപ്പില്‍ രണ്ടാമത് എത്തിയത്.

Top