ത്രിരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി(0-3)

മുംബൈ: ത്രിരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 17 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ആദ്യ മത്സരത്തിലാണ് ഇന്ത്യ തോല്‍വി നേരിട്ടത്. സ്വീഡനോടാണ് ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ 0-3ന് തോറ്റത്.

സ്വീഡന്റെ മാല്‍റ്റിഡ വിന്‍ബര്‍ഗ് (4′), ഐഡ വെയ്ന്‍ഡന്‍ബര്‍ഗ് (25′), മോനിക്ക ജുസു (90+1′) തുടങ്ങിയവാരാണ് ഗോളുകള്‍ നേടിയത്. ഇന്ത്യയുടെ അടുത്ത മത്സരം തായ്‌ലന്‍ഡുമായി ചൊവ്വാഴ്ചയാണ് നടക്കുക.

Top