അണ്ടര്‍ 17 ലോകകപ്പ്‌ ; കളിയാവേശത്തിൽ കോഴിക്കോട് ദീപശിഖ ഏറ്റുവാങ്ങി

കോഴിക്കോട്: അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ്‌ മത്സരങ്ങൾക്ക് മുന്നോടിയായുള്ള ദീപശീഖാപ്രയാണത്തിന് കോഴിക്കോട്ട് കിടിലൻ സ്വീകരണം.

കാൽപന്തിന്റെ ആവേശത്തിൽ നിറഞ്ഞ നഗരം ഒരേ മനസ്സോടെയാണ് ദീപശിഖ ഏറ്റുവാങ്ങിയത്.

മാനാഞ്ചിറസ്ക്വയറിനെ വലം വെച്ചാണ് ദീപശിഖ പ്രയാണം തുടർന്നത്. കൊട്ടും പാട്ടും ആഘോഷവും നിറച്ച് കലാപ്രകടനങ്ങൾ.

എം.എൽ.എ എ. പ്രദീപ് കുമാർ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി.ദാസൻ, തുടങ്ങിയവർ ജാഥയ്ക്ക് അകമ്പടിയേകി.

കാസർകോട്ട് നിന്ന് കഴിഞ്ഞ ദിവസം പുറപ്പെട്ട ദീപശിഖ നാളെ എറണാകുളത്ത് സമാപിക്കും.

Top