ജോര്‍ജാനില്‍ നടക്കുന്ന അണ്ടര്‍ 16 യുത്ത് ഫുട്‌ബോളില്‍ ജപ്പാനെതിരേ ഇന്ത്യ പൊരുതി തോറ്റു. 2-1 നായിരുന്നു ഇന്ത്യയുടെ തോല്‍വി. മികച്ച രീതിയില്‍ തുടങ്ങിയ ഇന്ത്യന്‍ അണ്ടര്‍ 16 ടീമിന് ക്യാപ്റ്റന്‍ വിക്രം സിംഗാണ് ലീഡ് നല്‍കിയത്. 26ാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടിയില്‍ നിന്നായിരുന്നു ഇന്ത്യയുടെ ഗോള്‍.
ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം ഇന്ത്യന്‍ കുട്ടി താരങ്ങള്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. മത്സരത്തിന്റെ
ആദ്യ പകുതി അവസാനിക്കും വരെ ഇന്ത്യ തന്നെയായിരുന്നു മുന്നില്‍.
ടൂര്‍ണമെന്റിന്റെ ആദ്യ മത്സത്തില്‍ ഇന്ത്യ ജോര്‍ദാനെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ചിരുന്നു.


