അണ്ടര്‍ 15 സാഫ് കപ്പ്; സെമിയില്‍ ഇന്ത്യയ്ക്ക് തോല്‍വി

ന്ന് നടന്ന അണ്ടര്‍ 15 സാഫ് കപ്പ് സെമിയില്‍ ഇന്ത്യയ്ക്ക് തോല്‍വി. ബംഗ്ലാദേശാണ് ഇന്ത്യയെ തോല്‍പ്പിച്ച് ഫൈനലിലേക്ക് കടന്നത്. പെനാള്‍ട്ടി ഷൂട്ടൗട്ടിലായിരുന്നു ബംഗ്ലാദേശിന്റെ വിജയം.

പെനാള്‍ട്ടി ലഭിച്ച ബംഗ്ലാദേശ് ലക്ഷ്യം കാണുകയും മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് എത്തിക്കുകയുമായിരുന്നു. ഷൂട്ടൗട്ടില്‍ ഇന്ത്യ രണ്ട് പെനാള്‍ട്ടികള്‍ നഷ്ടപ്പെടുത്തി. കളിയുടെ 17ാം മിനുട്ടില്‍ പീറ്റ ഹര്‍ഷ് ആണ് ഇന്ത്യയുടെ ഗോള്‍ നേടിയിരുന്നത്. ഇനി മൂന്നാം സ്ഥാന മത്സരത്തില്‍ ഇന്ത്യ കളിക്കും.

Top