മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു

മ്മൂട്ടി നായകനാകുന്ന ചിത്രം ഉണ്ടയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. വിഷു ദിനത്തില്‍ തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മിക്കുന്ന ചിത്രമാണ് ഉണ്ട.

മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന്റെ സംവിധാനം ഖാലിദ് റഹ്മാമാണ്. സബ് ഇന്‍സ്‌പെക്ടര്‍ മണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു.

മമ്മൂട്ടി ഉള്‍പ്പെടെയുള്ള പൊലീസ് കഥാപാത്രങ്ങള്‍ ഒരു ലോറിയുടെ ടയര്‍ മാറ്റാന്‍ പാടുപെടുന്ന ചിത്രമാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റില്‍ ഉള്ളത്. എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് മമ്മൂട്ടി ഫസ്റ്റ് ലുക്ക് പങ്കുവെച്ചത്.

ഹര്‍ഷാദ്‌ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തില്‍ ആസിഫ് അലി, ഷൈന്‍ ടോം ചാക്കോ, വിനയ് ഫോര്‍ട്ട്, , കലാഭവന്‍ ഷാജോണ്‍, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം ബോളിവുഡ് താരങ്ങളായ ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി എന്നിവരും ചിത്രത്തലുണ്ട്. ജിംഷി ഖാലിദും സജിത്ത് പുരുഷനും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

Top