അനുരാഗ കരിക്കിന് വെള്ളം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന് ഒരുക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ചിത്രം ഉണ്ടയുടെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. നൗഷാദ് അലി എന്ന പൊലീസ് ഉദ്യോഗസ്ഥനായി നൗഷാദ് ബോംബെ എത്തുന്നു. നൗഷാദിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്. ഈദ് റിലീസായി ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തും.
കേരളത്തില്‍ നിന്ന് ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥര്‍ നക്സലേറ്റുകളുടെ കേന്ദ്രമായ നോര്‍ത്ത് ഇന്ത്യയില്‍ ഇലക്ഷന് ഡ്യൂട്ടിയ്ക്ക് വേണ്ടി വരുകയും പിന്നീട് അരങ്ങേറുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന് സേതുകുമാര്‍ നിര്‍മിക്കുന്ന ചിത്രമാണ് ഉണ്ട. ചിത്രത്തില്‍ ആസിഫ് അലിയും വിനയ് ഫോര്‍ട്ടും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഇരുവരും പൊലീസ് വേഷത്തില്‍ തന്നെയാണ് എത്തുന്നത്. മലയാള സിനിമയില്‍ ഇതുവരെ വരാത്ത ഭൂപ്രകൃതിയും പരിചരണവുമാണ് ചിത്രത്തില്‍ ഉണ്ടാവുക.
മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന്റെ സംവിധാനം ഖാലിദ് റഹ്മാനാണ്. മമ്മൂട്ടി ഒരു സാധാരണ സബ് ഇന്‍സ്പെക്ടറുടെ വേഷത്തിലാണ് എത്തുന്നത്. ചിത്രം ഒരു ആക്ഷന്‍കോമഡി എന്റര്‍ടെയ്നറാണ്. ബോളിവുഡ് താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഹര്‍ഷാദ് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, ജാക്കബ് ഗ്രിഗറി, അര്ജുന് അശോകന്, ദിലീഷ് പോത്തന്, അലന്‍സിയര്‍ ലിയോ ലോപ്സ് എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
ഒപ്പം ബോളിവുഡ് താരങ്ങളായ ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന് തിവാരി എന്നിവരും ചിത്രത്തലുണ്ട്. തിവാരി വില്ലന്‍ വേഷത്തിലാകും എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. നക്സലേറ്റ് പ്രദേശത്തെ ഇലക്ഷന് ഡ്യൂട്ടിക്ക് നില്ക്കുന്ന ഒരു കൂട്ടം പൊലീസ് യൂണിറ്റിനെ ചുറ്റിപ്പറ്റിയാണ് കഥയുടെ പോക്ക്.
ജിംഷി ഖാലിദും സജിത്ത് പുരുഷനും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയുടെതാണ് സംഗീതം.