ശ്രീലങ്കയിൽ പ്രക്ഷോഭം അനിയന്ത്രിതം

ശ്രീലങ്കയിൽ പ്രക്ഷോഭം കടുക്കുകയാണ്‌. അനിയന്ത്രിത സാഹചര്യത്തോടൊപ്പം
ഭക്ഷ്യക്ഷാമത്തിൽ ജനങ്ങൾ വലയുകയായാണെന്ന്‌ ദേശീയ മാധ്യമങ്ങൾ  റിപ്പോർട്ട് ചെയ്തു. ശ്രീലങ്കയിൽ ഇന്ധനക്ഷാമവും രൂക്ഷമാണ്. പാചകവാതക വിതരണം പൊലീസ് ഏറ്റെടുത്തു. പ്രതിഷേധക്കാർ ഇന്നും പ്രസിഡന്റിന്റെ കൊട്ടാരത്തിൽ തുടരുകയാണ്. ഗോതബയ രജപക്‌സെ രാജി വയ്ക്കാതെ കൊട്ടാരം വിടില്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്. അതേസമയം, ശ്രീലങ്കയിലെ ജനങ്ങൾക്ക് സഹായം നൽകുന്നത് തുടരുമെന്ന് ഇന്ത്യൻ ഹൈകമ്മീഷൻ അറിയിച്ചു. ഗോതബയ രജപക്‌സൈ രാജ്യം വിടാൻ സഹായിച്ചിട്ടില്ലെന്നും ഹൈക്കമ്മീഷൻ വ്യക്തമാക്കി. പ്രസിഡന്റിനെ രക്ഷപ്പെടാൻ സഹായിച്ചുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഹൈക്കമ്മീഷൻ പ്രതികരിച്ചു.

 

Top