അബോധാവസ്ഥയില്‍ പെണ്‍കുട്ടി: കൈകാലുകള്‍ കെട്ടിയിട്ടനിലയില്‍

ഹൈദരാബാദ്:  കൈകാലുകള്‍ കെട്ടിയിട്ടനിലയില്‍ പെണ്‍കുട്ടിയെ ഉദ്യാനത്തില്‍ കണ്ടെത്തി. ആന്ധ്രപ്രദേശിലെ വിജയനഗരത്തിലെ ഗുര്‍ലയിലാണ് തിങ്കളാഴ്ച രാവിലെ അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൈകാലുകള്‍ കെട്ടി ഞായറാഴ്ച രാത്രിയാണ് ഉദ്യാനത്തില്‍  ഉപേക്ഷിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

പോലീസ് സ്‌റ്റേഷന് സമീപത്തുള്ള ഉദ്യാനത്തിലാണ് പെണ്‍കുട്ടിയെ ഉപേക്ഷിച്ചതെങ്കിലും പുലരുന്നത് വരെ
ആരും ശ്രദ്ധിച്ചില്ല. ആരാണ് പെണ്‍കുട്ടിയെ ഇവിടെ ഉപേക്ഷിച്ചതെന്നോ എന്താണ് സംഭവിച്ചതെന്നോ ഇതുവരെ വ്യക്തമല്ല.

പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടാല്‍ മൊഴിയെടുത്തേക്കും.

Top