ഈറന്‍ മാറും.. ശ്രേയാ ഘോഷാല്‍ പാടിയ അങ്കിളിലെ ആദ്യ ഗാനം കാണാം

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അങ്കിളിലെ വിഡിയോ ഗാനം പുറത്തിറങ്ങി. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നല്‍കിയിരിക്കുന്നത്. ശ്രേയാ ഘോഷാല്‍ ആണ് ഗാനം പാടിയിരിക്കുന്നത്. ഈ മാസം അവസാനത്തോടെ അങ്കിള്‍ തിയറ്ററുകളിലെത്തും.

അബ്രാ ഫിലിംസ് ആന്‍ഡ് എസ്.ജെ ഫിലിംസിന്റെ ബാനറില്‍ ജോയ് മാത്യുവും സജയ് സെബാസ്റ്റ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് ജോയ് മാത്യു തന്നെയാണ് തിരക്കഥ ഒരുക്കിയത്. കാര്‍ത്തിക മുരളീധരനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ഏറെ സവിശേഷതകളുള്ള ഒരു ക്ലാസ് മൂവിയാണ് അങ്കിളെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. കട്ടിത്താടിയും സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുമാണ് മമ്മൂട്ടി എത്തുന്നത്. കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് അച്ഛന്റെ ഒരു സുഹൃത്ത് എത്തുകയും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആശാ ശരത്, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, കൈലാഷ്, ഷീല, നിസാ ജോസഫ്, മുത്തുമണി, ബാബു അന്നൂര്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

Top