‘എന്താ ജോണ്‍സാ കള്ളില്ലേ . .?’ അങ്കിളിലെ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത്

mamooty

മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രമായ അങ്കിളിലെ ‘എന്താ ജോണ്‍സാ കള്ളില്ലേ ‘എന്ന ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു. ഗാനം പാടിയത് മമ്മൂട്ടിയാണ്. അദ്ദേഹം തന്നെയാണ് വീഡിയോ പുറത്ത് വിട്ടതും. ബിജിബാലാണ് സംഗീതം നല്‍കിയിരിക്കുന്നുത്.

സംഗീത സംവിധായകനായ ബിജിബാലിനും ചിത്രത്തിന്റെ സംവിധായകനായ ഗിരീഷ് ദാമോദറിനും ഒപ്പമാണ് മമ്മൂട്ടി സ്റ്റുഡിയോയില്‍ ഗാനം ആലപിക്കുന്നത്. വളരെ ആസ്വദിച്ചായിരുന്നു മെഗാ സ്റ്റാറിന്റെ ഗാനാലാപാനം. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജോയ് മാത്യുവും നടന്‍ സിദ്ദിഖും താരത്തിനൊപ്പമുണ്ടായിരുന്നു.

എന്നാല്‍ ആദ്യമായല്ല മമ്മൂട്ടി സിനിമയില്‍ തന്റെ ശബ്ദത്തില്‍ പാടുന്നത്. പല്ലാവൂര്‍ ദേവനാരായണന്‍, ലൗഡ് സ്പീക്കര്‍, ഒരേ കടല്‍, കയ്യൊപ്പ്, കുട്ടിസ്രാങ്ക്, ജവാന്‍ ഒഫ് വെള്ളിമല എന്നീ ചിത്രങ്ങളില്‍ മുമ്പ് മമ്മൂട്ടി പാടിയിട്ടുണ്ട്. ലൗഡ് സ്പീക്കറിലും ബിജിബാല്‍ തന്നെയായിരുന്നു സംഗീതം. എന്നാല്‍ കമല്‍ സംവിധാനം ചെയ്ത് 1995ല്‍ ഇറങ്ങിയ മഴയെത്തും മുമ്പേ എന്ന ചിത്രത്തിലായിരുന്നു മമ്മൂട്ടി ആദ്യമായി പാടിയത്.

Top