unchako boban bought new porsche cayenne.

കൊച്ചി: എസ്‌യുവികളെ ഏറെ സ്‌നേഹിക്കുന്ന മലയാളത്തിന്റെ സ്വന്തം കുഞ്ചോക്കോ ബോബന്‍ പോര്‍ഷെ കെയിന്‍ സ്വന്തമാക്കി. ഇനി ചാക്കോച്ചന്റെ യാത്ര പോര്‍ഷെയുടെ ഈ അത്യാധുനിക എസ്‌യുവിയില്‍ അയിരിക്കും.

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ ലക്ഷ്വറി എസ് യു വി കെയിന്‍ ഡീസലിന്റെ പ്ലാറ്റിനം എഡിഷനാണ് താരം സ്വന്തമാക്കിയത്. എസ് യു വി പ്രേമിയായ കുഞ്ചാക്കോ ബോബന്റെ ഇഷ്ടവാഹനം ഹോണ്ട സി ആര്‍ വിയാണ്.

നേരത്തെ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും, ജനപ്രിയ നായകന്‍ ദിലീപും പോര്‍ഷെയുടെ ലക്ഷ്വറി എസ് യു വി കെയിന്‍ സ്വന്തമാക്കിയിരുന്നു. പോര്‍ഷെയുടെ ഡീസല്‍ വകഭേദം തന്നെയാണ് മമ്മൂട്ടി സ്വന്തമാക്കിയത്.

porsche-cayenne-jpg-image-784-410

ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ മിഡ്‌സൈസ് ലക്ഷ്വറി ക്രോസ്ഓവര്‍ എസ് യു വിയായ പോര്‍ഷെ കെയിന്‍ ഡീസലിന്റെ പ്രത്യേക പതിപ്പാണ് പ്ലാറ്റിനം എഡിഷന്‍. 2002 ല്‍ രാജ്യാന്തര വിപണിയില്‍ പുറത്തിറങ്ങിയ കെയിനിന്റെ രണ്ടാം തലമുറയാണ് ഇപ്പോള്‍ വിപണിയിലുള്ളത്. 2967 സിസി കപ്പാസിറ്റി എന്‍ജിനുള്ള കെയിന്‍ 3800 മുതല്‍ 4400 വരെ ആര്‍പിഎമ്മില്‍ 245 ബിഎച്ച് പി കരുത്തും 1750 ആര്‍പിഎമ്മില്‍ 550 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കെയിനിന് 7.3 സെക്കന്റുകള്‍ മാത്രം മതി. പരമാവധി വേഗത 221 കിലോമീറ്ററാണ്. ഏകദേശം 1.13 കോടി രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്‌സ്‌ഷോറൂം വില.

Top