നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പിൽ അനിശ്ചിതത്വം തുടരുന്നു; ഡബ്ല്യു.സി.സി യുടെ പുതിയ കത്ത് പുറത്ത്

മൂന്നു വർഷങ്ങൾക്കു മുമ്പ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ നടിമാരുടെ സംഘടനയായ ഡബ്ല്യു. സി.സി.യുടെ പുതിയ കത്ത് പുറത്ത്.

‘ഈ കോടതിയിൽ നിന്നും അക്രമിക്കപ്പെട്ട പെൺകുട്ടിക്ക് നീതി കിട്ടില്ല , ആയതിനാൽ കോടതി തന്നെ മാറ്റണം എന്ന് പറഞ്ഞ് നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷന്‍ തന്നെ കോടതിയെ സമീപിച്ചിരിക്കുന്നു’ എന്ന വാർത്ത ഞെട്ടലോടെയാണ് ഡബ്ല്യു. സി. സി. കേൾക്കുന്നത് എന്ന വാക്കുകളോടെയാണ് കത്ത് ആരംഭിക്കുന്നത്. തങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിൽ മൂന്നു വർഷത്തിനു മുകളിലായി നീതിക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നും ആ കാത്തിരിപ്പിൽ അനിശ്ചിതത്വം ഉണ്ട് എന്നും ഡബ്ല്യുസിസി ചൂണ്ടിക്കാട്ടുന്നു. കൂടാതെ മുഖ്യമന്ത്രിയും സർക്കാരും കാര്യമായി തന്നെ ഇടപെടണമെന്നും അവർ അഭ്യർത്ഥിക്കുന്നുണ്ട്.

കത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ

https://m.facebook.com/story.php?story_fbid=3429178353856984&id=1328426910598816

കേസുമായി ബന്ധപ്പെട്ട് മൊഴി നൽകിയ താരങ്ങൾ മൊഴിമാറ്റി പറഞ്ഞതും, ഇരയായ നടിയെക്കുറിച്ച് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞ വിവാദവും വളരെയധികം ചർച്ചയായിരിക്കെയാണ് ഡബ്ല്യു.സി.സി യുടെ ഈ കത്ത്.
ഈ രാജ്യത്തെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഭാവിയിൽ കരുതലുള്ള മുഴുവൻ പേരുടെയും ഉത്തരവാദിത്വമായിരിക്കണം എന്ന ഓർമ്മപ്പെടുത്തലോടെയാണ് കത്ത് അവസാനിക്കുന്നത്.

Top