അരോചകമായ വസ്ത്ര ധാരണം ; എയര്‍ ഏഷ്യ വനിതാ ജീവനക്കാര്‍ക്കെതിരെ പരാതി

Air Asia

കോലാലംപുര്‍: എയര്‍ ഏഷ്യാ വിമാനത്തിലെ ജീവനക്കാരുടെ വസ്ത്ര രീതിയ്‌ക്കെതിരെ മലേഷ്യന്‍ സെനറ്റര്‍ക്ക് യാത്രക്കാരിയുടെ പരാതി. അടിവസ്ത്രം പുറത്തു കാണുന്ന രീതിയിലാണ് ഇവരുടെ വസ്ത്ര ധാരണമെന്നും ഇത് അരോചകമായി തോന്നുന്നുവെന്നും യാത്രക്കാരിയായ ജൂണ്‍ റോബേര്‍ട്‌സണ്‍ എന്ന ന്യൂസിലന്‍ഡ് സ്വദേശിനിയുടെ കത്തില്‍ വ്യക്തമാക്കുന്നു.

മലേഷ്യന്‍ സെനറ്റര്‍ ദാകുര് ഹനഫി മാമതിനാണ് ജൂണ്‍ റോബേര്‍ട്‌സണ്‍ പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ജൂണ്‍ റോബേര്‍ട്‌സണ്‍ അക്വാലന്‍ഡില്‍ നിന്ന് ക്വാലാലംപൂരിലേക്ക് യാത്ര ചെയ്തത്. മലേഷ്യയെ പോലെ മികച്ച ആദരണീയ രാജ്യത്തിലെ സ്ത്രീകള്‍ വേശ്യകളെപോലെ പെരുമാറുന്നത് അനുവദിക്കാന്‍ പാടില്ലെന്നാണ്‌ അവര്‍ കത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്.

COMPLAINT

യൂറോപ്യന്‍ എയര്‍ലൈന്‍സുകളിലും ന്യൂസിലന്‍ഡ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവടങ്ങളിലെ വിമാനങ്ങളിലേയും ജീവനക്കാര്‍ ഇത്തരം ഇറക്കം കുറഞ്ഞ വസത്രം ധരിക്കില്ല. എയര്‍ ഏഷ്യയിലെ ജീവനക്കാരുടേത് വെറുപ്പുളവാക്കുന്ന വസ്ത്ര രീതിയും ഒട്ടും ആശാസ്യമല്ലാത്ത പെരുമാറ്റമാണെന്നും ഇവര്‍ സെനറ്റര്‍ക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കുന്നു.

Top