ഹെല്‍മറ്റ് വാങ്ങാന്‍ വന്‍ തിരക്ക്; പുതുക്കിയ പിഴ ഒക്ടോബറിലേക്ക് നീട്ടി

പുതിയ ഗതാഗത നിയമപ്രകാരമുള്ള കൂടിയ പിഴ ഈടാക്കുന്നത് ഗുജറാത്ത് സര്‍ക്കാര്‍ ഒക്ടോബര്‍ 15 വരെ നീട്ടി. ഹെല്‍മെറ്റ് വാങ്ങാന്‍ വന്‍ തിരക്ക് അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് തീരുമാനം മാറ്റിയത്.

പുതുതായി ബൈക്ക് വാങ്ങുന്നവര്‍ക്കെല്ലാം ഡീലര്‍മാര്‍ ഐ.എസ്.ഐ. മുദ്രയുള്ള ഹെല്‍മെറ്റ് സൗജന്യമായി നല്‍കണമെന്നും ഉത്തരവിറക്കി. മലിനീകരണ നിയന്ത്രണ രേഖയ്ക്കും പുതുക്കിയ പിഴ അടുത്തമാസം മുതലേ ഈടാക്കൂ. രേഖകള്‍ നല്‍കുന്നതിന് സംസ്ഥാനത്ത് 900 കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കും. കേന്ദ്ര മോട്ടോര്‍നിയമത്തിലെ പുതുക്കിയ പിഴകള്‍ പലതും വെട്ടിക്കുറച്ച ശേഷമാണ് ഗുജറാത്ത് സെപ്റ്റംബര്‍ 15 മുതല്‍ നടപ്പാക്കിത്തുടങ്ങിയത്.

Top