സമാധാന ചര്‍ച്ച അനിവാര്യമെന്ന്; താലിബാനെ ക്ഷണിച്ച് അഫ്ഗാനിസ്ഥാന്‍

UNAMA

ധാക്ക: താലിബാനെ അഫ്ഗാന്‍ സര്‍ക്കാരുമായി നേരിട്ട് ചര്‍ച്ചയ്ക്ക് ക്ഷണിച്ച് അഫ്ഗാനിസ്ഥാനിലെ യുണൈറ്റഡ് നേഷന്‍സ് അസിസ്റ്റന്‍സ് മിഷന്റെ (UNAMA) ചീഫ് തഡാമിച്ചി യമാമോട്ടോ. സംഘര്‍ഷം അവസാനിപ്പിക്കുവാനും ഭാവിയിലെ തീരുമാനങ്ങള്‍ക്കുമായി അഫ്ഗാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നാണ് അവര്‍ പറയുന്നത്.

തീര്‍ച്ചയായും താലിബാന്‍ അഫ്ഗാന്‍ ഗവണ്‍മെന്റുമായി നേരിട്ട് ചര്‍ച്ച നടത്തണമെന്നും താലിബാനുമായി നേരിട്ടുള്ള ചര്‍ച്ച അനിവാര്യമാണെന്നും അവര്‍ വ്യക്തമാക്കി. എല്ലാ അഫ്ഗാനികള്‍ക്കുമായി സമാധാന ചര്‍ച്ചകള്‍ ആവശ്യമാണെന്നും യമാമോട്ടോ പറഞ്ഞതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യുദ്ധം അവസാനിപ്പിച്ച് അക്രമത്തെ തടയുന്നതിന് സമ്മതിക്കാത്ത താലിബാന്റെ നടപടിയില്‍ അതിയായ ദു:ഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാന്‍ സര്‍ക്കാറിന്റെ നേതൃത്വത്തിലുള്ള ജെനീവ മന്ത്രിതല സമ്മേളനം നവംബര്‍ 28 ന് നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top