ജീവൻ രക്ഷിക്കാനാകാതെ സഹപ്രവർത്തകർ, മനസാക്ഷി കാണിക്കാതെ വഴിയാത്രക്കാർ ഷൂട്ടിംഗിനിടെ നടൻ കുഴഞ്ഞു വീണു മരിച്ചു

ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ് നടനും, ഡബ്ബിങ് ആർട്ടിസ്റ്റുമായ പ്രഭീഷ് ചക്കലകൾ മരിച്ചു. നാല്പത്തി നാല് വയസായിരുന്നു. കൊച്ചിൻ കൊളാഷ് എന്ന യൂട്യൂബ് ചാനലിന് വേണ്ടിയുള്ള ടെലിഫിലിം ചിത്രീകരണത്തിനിടെയാണ് മരണം സംഭവവിച്ചത്. കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുന്നതിനായി അഭ്യർത്ഥിച്ചിട്ടും വാഹനങ്ങൾ ഒന്നും നിർത്തിയില്ലെന്ന് സഹപ്രവർത്തകർ പറഞ്ഞു. പിന്നീട് ഏറെ വൈകി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയിരുന്നു.

സമൂഹത്തിനു വേണ്ടിയുള്ള ബോധവത്കരണ ടെലിഫിലിമിലാണ് പ്രഭീഷ് അഭിനയിച്ചുകൊണ്ടിരുന്നത്. തന്റെ രംഗം അഭിനഹിച്ചതിനു ശേഷമാണ് പ്രഭീഷ് കുഴഞ്ഞു വീണത്.സംഘത്തിൽ ഒപ്പമുണ്ടായിരുന്നവർ വാഹനങ്ങളോട് യാചിച്ചെങ്കിലും ആരും നിർത്തിയില്ല. ഒട്ടേറെ ടെലിഫിലിമുകളിൽ അഭിനയിക്കുകയും സിനിമകളിൽ ശബ്ദം നൽകുകയും ചെയ്തിട്ടുള്ളയാളാണ് പ്രഭീഷ്.

Top