യുഎന്‍ സെക്രട്ടറിയും ലോകബാങ്ക് ഗ്രൂപ്പ് പ്രസിഡന്റും റോഹിംഗ്യന്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കും

rohingya3

ധാക്ക: ജൂലൈ ഒന്നിന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും ലോകബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ജിം യോംഗ് കിംമും റോഹിംഗ്യന്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ അഭയാര്‍ഥി ക്യാമ്പുകളാണ് സന്ദര്‍ശിക്കുന്നത്. റോഹിംഗ്യന്‍ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ബംഗ്ലാദേശിനു 200 മില്യണ്‍ യുഎസ് ഡോളറിന്റെ സഹായവും ലോകബാങ്ക് വാഗ്ദാനം നല്‍കിയിട്ടുണ്ട്.

ഗുട്ടെറസും ജിംമും ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീനായുമായും ധനമന്ത്രി എഎംഎ മുഹിതുമായും കൂടിക്കാഴ്ച നടത്തും. 700,000 റോഹിംഗ്യന്‍ അഭയാര്‍ഥികളാണ് ബംഗ്ലാദേശിലെ ക്യാമ്പുകളില്‍ കഴിയുന്നത്

Top