അഫ്ഗാൻ വിഷയം ; യുഎൻ സുരക്ഷാ സമിതിയിൽ എസ് ജയ് ശങ്കർ സംസാരിക്കും

ബുധനാഴ്ച ചേരുന്ന യുഎൻ സുരക്ഷാ സമിതിയുടെ ചർച്ചയിൽ അഫ്ഗാനിസ്ഥാൻ വിഷയത്തെ കുറിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കും. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലേക്കുള്ള സ്ഥിരം മിഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്.നേരത്തെ, അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള അമേരിക്കയുടെ തീരുമാനം ഇന്ത്യ സ്വാഗതം ചെയ്തിരുന്നു. അഫ്ഗാനിൽ വർധിക്കുന്ന അക്രമങ്ങളിലും കൊലപാതകങ്ങളിലും ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

അഫ്ഗാനിലെ സമാധാന ചർച്ചകൾ അഫ്ഗാൻ നേതൃത്വത്തിൽ തന്നെ നടത്തണമെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടിരുന്നു. ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഒത്തുതീർപ്പിന് തയ്യാറാകണമെന്നും സാമൂഹിക-സാമ്പത്തിക സംരക്ഷണം നടത്തണമെന്നും ഇന്ത്യ അഫ്ഗാനോട് പറഞ്ഞിരുന്നു. അഫ്ഗാനിൽ അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

Top