ഉത്തരകൊറിയ-അമേരിക്ക വിഷയം ; യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം ഇന്ന്‌

ന്യൂയോര്‍ക്ക്: ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം ചേരും.

അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജപ്പാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളാണ് അടിയന്തര യോഗത്തില്‍ പങ്കെടുക്കുന്നത്.

നേരത്തെ ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍ോണിയോ ഗുട്ടെറസ് അപലപിച്ചിരുന്നു.

അന്തര്‍ദേശീയ നിയമങ്ങളുടെ ലംഘനമാണിതെന്നും ഉത്തരകൊറിയയുടെ ഇത്തരം നടപടികള്‍ നിര്‍ത്തണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു.

അമേരിക്കയ്ക്കു ഭീഷണിയുണ്ടായാല്‍ ഉത്തരകൊറിയ ശക്തമായ സൈനിക നടപടികള്‍ നേരിടേണ്ടിവരുമെന്ന് പെന്റഗണ്‍ മേധാവി ജെയിംസ് മാറ്റിസ് അറിയിച്ചു.

ഞായറാഴ്ചയാണ് ഉത്തരകൊറിയ അതിശക്തമായ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളില്‍ ഘടിപ്പിക്കാവുന്ന 120 കിലോടണ്‍ ബോംബിന്റെ പരീക്ഷണം വന്‍വിജയമായിരുന്നുവെന്ന് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎന്‍എ അയിയിച്ചിരുന്നു.

ഉത്തരകൊറിയ നടത്തുന്ന ആറാമത്തെ ആണവപരീക്ഷണമാണിത്. 2006ലായിരുന്നു ആദ്യ ആണവപരീക്ഷണം.

Top