വീണ്ടും ഭീകരര്‍ ആക്രമണം ലക്ഷ്യമിടുന്നു, കേരളത്തില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം

വീണ്ടുമൊരു ഭീകരാക്രമണ ഭീതിയില്‍ ലോകം, കടുത്ത തിരിച്ചടികള്‍ നേരിട്ടെങ്കിലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണെന്ന ഞെട്ടിക്കുന്ന വിവരമാണിപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായി 30,000 വിദേശ പൗരന്മാര്‍ സിറിയയിലേക്കും ഇറാഖിലേക്കും മറ്റും യാത്രചെയ്തിട്ടുണ്ടെന്നും ഇവരെല്ലാം ജീവനോടെയുണ്ടെന്നും ഐക്യരാഷ്ട്ര സഭായാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഇവരില്‍ കുറച്ചുപേര്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കു മടങ്ങി. ചിലര്‍ അല്‍ഖ്വയിദ പോലുള്ള ഭീകര സംഘടനകളില്‍ ചേര്‍ന്നുകഴിഞ്ഞു. പലരും ഭീകര നേതാക്കളായി മാറിയിട്ടുണ്ടെന്നും ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ടില്‍ പറയുന്നു. സിറിയയിലും ഇറാഖിലും ഐ.എസിനെ തുരത്തിയതിന്റെ സമാധാനത്തിലായിരുന്നു പാശ്ചാത്യരാജ്യങ്ങള്‍. ഇതിനിടെയാണിപ്പോള്‍ ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നിരിക്കുന്നത്. അല്‍ഖ്വയിദ വീണ്ടും സജീവമാകാനൊരുങ്ങുകയാണെന്ന് നേരത്തെ ഐക്യരാഷ്ട്രസഭ തന്നെയാണ് വെളിപ്പെടുത്തിയിരുന്നത്.

ഈ ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ടിപ്പോള്‍ കേരളത്തിലും ഏറെ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. കൊച്ചിയിലെ ഷോപ്പിങ് മാളുകള്‍, പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ ആക്രമണങ്ങള്‍ക്കായി ഐഎസ്.ഐസ് തിരഞ്ഞെടുത്തേക്കാമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടയായിരുന്നു. ഇക്കാര്യങ്ങള്‍ വിവരിക്കുന്ന കത്ത് ഇന്റലിജന്‍സ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.

പുതിയ സാഹചര്യത്തില്‍ ഇടപ്പള്ളിയിലെ മാളിലുള്‍പ്പെടെ ശക്തമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തേണ്ടിവരും. നിലവില്‍ ഇവിടെ കാര്യമായ പരിശോധന പോലും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ജനങ്ങളെ സംബന്ധിച്ച് ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണിത്.

ഇറാഖ്, സിറിയ തുടങ്ങിയ ശക്തികേന്ദ്രങ്ങളില്‍ നിന്ന് തിരിച്ചടികള്‍ നേരിട്ടതോടെ ഐസ് ഭീകരര്‍ ഇന്ത്യന്‍ മഹാസമുദ്രമേഖലയെ ആക്രമണത്തിനായി തെരഞ്ഞടുത്താക്കാമെന്നാണ് സൂചന. ഐഎസ്.ഐസില്‍ ചേര്‍ന്നിട്ടുള്ളവരെ അതാത് രാജ്യങ്ങളില്‍ തിരികെ എത്തിച്ച് ആക്രമണം നടത്തുകയെന്ന പുതിയ തന്ത്രമാണ് ഭീകര്‍ പയറ്റാനൊരുങ്ങുന്നത്.

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട സൈബര്‍ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ഇപ്പോള്‍ സജീവമാണ്. അതിനാല്‍ എപ്പോള്‍ വേണമെങ്കിലും ആക്രമണമുണ്ടായേക്കാമെന്ന മുന്നറിയിപ്പായിരുന്നു ഇന്റ്റലിജന്‍സ് വിഭാഗം നേരത്തെ പുറത്ത് വിട്ടിരുന്നത്.

കേരളത്തില്‍ നിന്ന് മാത്രം നൂറോളം പേരാണ് ഐഎസ്.ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായി ഇതുവരെ രാജ്യം വിട്ടത്. 2018 ലെ അമേരിക്കന്‍ ഡിപാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് ലോകത്തില്‍ ഏറ്റവും കൂടുതല്‍ തീവ്രവാദ ആക്രമണങ്ങള്‍ക്കിരയാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണുള്ളത്.

ഇറാഖിനും അഫ്ഗാനിസ്താനും ശേഷമാണ് ഇന്ത്യയുടെ സ്ഥാനം. തുടര്‍ചയായി രണ്ടാം വര്‍ഷമാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തുന്നത്. ഏറ്റവും കൂടുതല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകളില്‍ ഇസ്ലാമിക് സ്റ്റേറ്റും താലിബാന്‍, അല്‍-ഷബാബ് എന്നിവരുമാണുള്ളത്.

തീവ്രവാദത്തെക്കുറിച്ചും തീവ്രവാദ പ്രതികരണങ്ങളെക്കുറിച്ചും പഠിക്കാനായി അമേരിക്കന്‍ ഡിപാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് നിയമിച്ച കണ്‍സോര്‍ഷിയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ജമ്മുവിവല്‍ 24% തീവ്രവാദ ആക്രമണങ്ങളുടെ വര്‍ദ്ധനവാണ് 2017ല്‍ മാത്രം സംഭവിച്ചിട്ടുള്ളത്. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം നടന്ന 860 തീവ്രവാദ ആക്രമണങ്ങളില്‍ 25 ശതമാനവും ജമ്മുവിലാണ് നടന്നിരിക്കുന്നത്.

മതത്തിന്റെ പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഐഎസ്.ഐഎസ് കൊന്നുതള്ളിയത് ആയിരക്കണക്കിനാളുകളെയാണ്. ഏറ്റവും ഒടുവിലായി ശ്രീലങ്കയില്‍ എട്ടിടങ്ങളിലുണ്ടായ ആക്രമണത്തില്‍ 290 പേരാണ് ദാരുണമായി കൊല്ലപ്പെട്ടിരുന്നത്. ന്യൂസ്ലന്റ് ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലീം പള്ളിക്കു നേരെയുണ്ടായ ഭീകരാക്രമണത്തിന് പ്രതികാരമായിരുന്നു ഈ ആക്രമണം. 51 പേരാണ് അന്ന് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നത്.

ശ്രീലങ്കന്‍ ഭീകരാക്രമണത്തിന് പിന്നാലെ കേരളത്തിലെ 30 പേര്‍ നിരീക്ഷണത്തിലാണെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഭീകരാക്രമണത്തിന് ശേഷം കേരളാ തീരത്ത് ജാഗ്രത വേണമെന്ന് കേന്ദ്ര ഇന്റലിജന്‍സും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ്, പാലക്കാട് എന്നീ ജില്ലകളില്‍ നിന്നുള്ള മൂന്നുപേരെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിരുന്നു. ഇവര്‍ക്കെതിരെ നിര്‍ണായകമായ ചില തെളിവുകള്‍ ലഭിച്ചതായി എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇവര്‍ മൂന്നു പേരുടെയും വീടുകളിലാണ് റെയ്ഡ് നടന്നിരുന്നത്.

ഐഎസ്.ഐഎസില്‍ ചേരാനായി കേരളത്തില്‍ നിന്നും വിദേശത്തേക്കു പോയ ആളുകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടായിരുന്നു അറസ്റ്റിലായവര്‍ എന്നാണ് വിവരം.ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ ഐസിസ് നേതാവ് സഹ്രാന്‍ ഹാഷിമിന്റെ ഭീകരവാദ ആശയങ്ങളില്‍ ഇവര്‍ ആകൃഷ്ടരായിരുന്നുവെന്ന് ഇതിനകം തന്നെ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ തമിഴ്‌നാട്ടിലെ ചില മുസ്ലിം സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയും എന്‍ഐഎ അന്വേഷണം നടത്തിയിരുന്നു. സഹ്രാനുമായി ഇവര്‍ നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായാണ് എന്‍ഐഎ പറയുന്നത്.

ശ്രീലങ്കയിലെ സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഐ.എസ്.ഐ.എസ് ബന്ധമുള്ള സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ തലവനാണ് സഹ്രാന്‍ ഹാഷിം. ഇയാള്‍ കേരളത്തിലും തമിഴ്‌നാട്ടിലും നിരവധി സ്ഥലങ്ങള്‍ മുമ്പ് സന്ദര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. 2017ലായിരുന്നു ഇത്. ഇയാളെക്കൂടാതെ ശ്രീലങ്കന്‍ ആക്രമണത്തില്‍ ചാവേറായ മുഹമ്മദ് മുബാറക്ക് അസാനും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

ഐഎസ്.ഐഎസ് കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിടുന്നുവെന്ന മുന്നറിയിപ്പ് നിരവധി തവണ കേന്ദ്ര ഐ.ബി കേരളത്തിന് നല്‍കിയിട്ടുണ്ട്. ഇത് സംബന്ധമായി ചില മുന്‍ കരുതലുകള്‍ സംസ്ഥാന പൊലീസും സ്വീകരിച്ചിട്ടുണ്ട്. എങ്കിലും ഉദ്യോഗസ്ഥര്‍ക്കിടിയില്‍ പോലും ആശങ്ക ശക്തമാണ്.

തീവ്രവാദ ആക്രമണങ്ങളെ നേരിട്ട ഒരു പരിചയം കേരളത്തിന് ഇതുവരയില്ല. അതുകൊണ്ട് ത്‌ന്നെ കൂടുതല്‍ പരിശീലനവും ആധുനിക ആയുധങ്ങളും സേനാ അംഗങ്ങള്‍ക്ക് ആവശ്യവുമാണ്. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ സഹായമുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. ഏത് തരം പ്രതിസന്ധിയേയും അഭിമൂഖീകരിക്കാനുള്ള കരുത്ത് കേരളാ പൊലീസിനുണ്ടെന്നാണ് ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഐഎസ്.ഐഎസ് ഭീഷണിക്കെതിരെ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗവും ജാഗ്രതിയിലാണ്.

Top