കശ്മീര്‍ വിഷയം; യുഎന്‍ രക്ഷാസമിതി യോഗം ഇന്ന് ന്യൂയോര്‍ക്കില്‍ ചേരും

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ യുഎന്‍ രക്ഷാസമിതി യോഗം ഇന്ന് ചേരും. ന്യൂയോര്‍ക്കിലാണ് ക്ലോസ്ഡ് ഡോര്‍ യോഗം ചേരുന്നത്.

യോഗം ചേരുന്നത് ചൈനയുടെ ആവശ്യപ്രകാരമാണെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് മാസത്തിനിടെ യുഎന്‍ രക്ഷാ സമിതി ക്ലോസഡ് ഡോര്‍ യോഗം ചേരുന്നത് ഇത് രണ്ടാം തവണയാണ്.

ആദ്യ യോഗത്തില്‍ ഭൂരിപക്ഷം രാജ്യങ്ങളും എടുത്ത തീരുമാനം കശ്മീര്‍ ഇന്ത്യയുടേയും പാകിസ്താന്റെയും ഉഭയകക്ഷി വിഷയമാണെന്നായിരുന്നു.

Top