ഹാ​ഫീ​സ് സ​യ്യീ​ദി​നെ ഭീ​ക​ര​വാ​ദി പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ യു​എ​ന്‍ ത​ള്ളി

യു.എന്‍ : മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയിദിനെ ആഗോള ഭീകരരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷ ഐക്യരാഷ്ട്ര സഭ തള്ളി. ഹാഫീസ് സയീദുമായി അഭിമുഖം നടത്താനുള്ള യു.എന്‍ സംഘത്തിന് പാകിസ്ഥാന്‍ വിസ നിഷേധിച്ചതിന് പിന്നാലെയാണ് സയിദിനെ ഭീകരവാദി പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള അപേക്ഷ തള്ളിയത്.

യാ​ത്രാ​വി​ല​ക്കു​ള്ള​വ​രു​ടെ പ​ട്ടി​ക​യി​ല്‍ നി​ന്ന് സ​യ്യീ​ദി​നെ ഒ​ഴി​വാ​ക്കാ​നു​ള്ള അ​പേ​ക്ഷ​യി​ല്‍ തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഹാ​ഫി​സ് സ​യ്യീ​ദി​നെ കാ​ണാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. 2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ​യാ​ണ്, ഇ​ന്ത്യ​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം യു​എ​ന്‍ ര​ക്ഷാ​സ​മി​തി ഹാ​ഫീ​സ് സ​യ്യീ​ദി​നെ ഭീ​ക​ര​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം തീ​വ്ര​വാ​ദ​സം​ഘ​ട​ന​ക​ള്‍​ക്കെ​തി​രേ നി​ല​പാ​ടു ക​ര്‍​ശ​ന​മാ​ക്കി​യ പാ​ക്കി​സ്ഥാ​ന്‍, ഹാ​ഫീ​സ് സ​യ്യീ​ദി​ന്‍റെ ജ​മാ​അ​ത്ത് ഉ​ദ്ധ​വ​യെ​യും ജ​മാ​അ​ത്തി​ന്‍റെ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​മാ​യ ഫ​ലാ ഇ ​ഇ​ന്‍‌​സാ​നി​യ​ത് ഫൗ​ണ്ടേ​ഷ​നെ​യും നി​രോ​ധി​ച്ചി​രു​ന്നു.

Top