യു.എന്‍ മ്യാന്‍മറിലെ ആയുധ ഉപരോധത്തിന് പ്രമേയം പാസാക്കി

ന്യൂയോര്‍ക്ക്: മ്യാന്‍മറിലെ സൈനിക ഭരണകൂടത്തിനെതിരെ ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്ന പ്രമേയം പാസാക്കി യു.എന്‍ പൊതുസഭ. മ്യാന്‍മറില്‍ ഭരണം പിടിച്ചെടുത്ത സൈന്യത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണു പ്രമേയം പാസാക്കിയത്. 193 അംഗരാജ്യങ്ങളില്‍ 119 പേര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇന്ത്യയുള്‍പ്പെടെ 36 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. 2020 നവംബറിലെ ജനവിധി മാനിക്കണമെന്നും രാജ്യത്തെ അടിയന്തരാവസ്ഥ പിന്‍വലിക്കണമെന്നും മനുഷ്യാവകാശങ്ങള്‍ ബഹുമാനിക്കണമെന്നും മ്യാന്‍മറിലെ സൈനിക ഭരണകൂടത്തോട് ആവശ്യപ്പെടുന്നതാണ് പ്രമേയം.

Top