un meeting geneva; peace to syria

ജനീവ: ജനീവയില്‍ നടക്കുന്ന സിറിയന്‍ സമാധാന ചര്‍ച്ചയില്‍ ഇത്തവണ പുരോഗതി ഉണ്ടായെക്കുമെന്നു ഐക്യരാഷ്ട്ര സഭ.

കഴിഞ്ഞ നാല് തവണ ഇതേ വിഷയത്തില്‍ നടത്തിയ ചര്‍ച്ചകളേക്കാള്‍ പുരോഗതി ഇത്തവണ ഉണ്ടാകുമെന്നും യുഎന്‍ വ്യക്തമാക്കി.

സിറിയന്‍ പ്രശ്‌നപരിഹാരങ്ങള്‍ക്കായുള്ള സമാധാന ചര്‍ച്ചകള്‍ വ്യാഴാഴ്ചയാണ് ജനീവയില്‍ ആരംഭിച്ചത്. നിലവിലെ യുദ്ധമവസാനിപ്പിക്കാനും വെടിനിര്‍ത്തലിനും റഷ്യ, ഇറാന്‍, തുര്‍ക്കി എന്നിവര്‍ ഇടപെടണമെന്നും യുഎന്‍ പ്രതിനിധി സ്റ്റഫാന്‍ ഡി മിസ്തുറ ആവശ്യപ്പെട്ടു.

എന്നാല്‍ വിമത വിഭാഗവും അവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരും തീവ്രവാദികളാണെന്നും രാജ്യത്ത് നിന്ന് തീവ്രവാദം തുടച്ചു നീക്കുന്നതിനായിരിക്കും കൂടുതല്‍ പരിഗണന നല്‍കുന്നതെന്നും സിറിയന്‍ സര്‍ക്കാരിന്റെ പ്രതിനിധി ബശ്ശാറുല്‍ ജാഫരി പറഞ്ഞു. എന്നാല്‍ ഭരണമാറ്റം എന്ന നിലപാടില്‍ നിന്ന് ഒട്ടും പിന്നോട്ട് പോയിട്ടില്ലെന്നു വിമതപക്ഷം പറഞ്ഞു.

Top