ആരാദ്യം പറയും ! ബ്രസീല്‍ തന്നെ. അതെന്താ അങ്ങനെ ?

യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പൊതു ചര്‍ച്ചയ്ക്കുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്ന രാജ്യം എന്നും ബ്രസീലാണ്. അവര്‍ ആതിഥേയരല്ല. അക്ഷരമാലാ ക്രമത്തിലും മുന്നിലല്ല. രക്ഷാ സമിതിയിലും ഇല്ല. പക്ഷെ, പ്രസിഡന്റ് ജായര്‍ ബോള്‍സനാരോ, മുന്‍ഗാമികളെപ്പോലെ പൊതു സംവാദത്തില്‍ ആദ്യ പ്രസംഗം നടത്തി.

ഐക്യരാഷ്ട്രസഭയുടെ ദീര്‍ഘകാല പാരമ്പര്യങ്ങളിലൊന്നാണിത്. 1955 -ലെ 10 -ാമത് കണ്‍വെന്‍ഷന്‍ മുതല്‍ ബ്രസീലാണ് തുടക്കമിടുന്നത്. ബാക്കിയെല്ലാ രാജ്യങ്ങളും ആദ്യം വേദിയില്‍ കയറാന്‍ അന്ന് മടിച്ചു നിന്നു.

1947 -ല്‍, ബ്രസീലിയന്‍ നയതന്ത്രജ്ഞന്‍ ഓസ്വാള്‍ഡോ അന്‍ഹ യുഎന്‍ അസംബ്ലിയുടെ ആദ്യ സ്പെഷല്‍ സെഷനില്‍ അദ്ധ്യക്ഷനായിരുന്നു. അടുത്ത തവണയും കഥയില്‍ മാറ്റമുണ്ടായില്ല. ന്യൂയോര്‍ക്കില്‍ ആണ് സമ്മേളനം എങ്കില്‍ അമേരിക്കക്ക് രണ്ടാമത്തെ അവസരം കിട്ടും. പ്രാതിനിധ്യം, മുന്‍ഗണന, ഭൂമിശാസ്ത്ര സന്തുലനം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ നോക്കിയാണ് ഇത് നിര്‍ണയിക്കുന്നത്. ഉദാഹരണത്തിന് രാഷ്ട്രത്തലവന് വിദേശകാര്യ മന്ത്രിയെക്കാള്‍ പരിഗണന കിട്ടും.

Top