un -india aganit china

വാഷിംഗ്ടണ്‍: പത്താന്‍കോട്ട് ആക്രമണത്തിന്റെ സൂത്രധാരനായ ജെയ്ഷ്ഈമുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന് വിലക്കേര്‍പ്പെടുത്തുന്നതിനായിയുള്ള ഇന്ത്യയുടെ ശ്രമത്തെ യു.എന്നില്‍ ‘ഒളിഞ്ഞ് നിന്ന് തടഞ്ഞ’ ചൈനയുടെ പ്രവര്‍ത്തിയെ ഇന്ത്യ ശക്തമായി വിമര്‍ശിച്ചു. അല്‍ഖയ്ദ, താലിബാന്‍, ഐസിസ് എന്നിവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള സാംഗ്ഷന്‍ കമ്മിറ്റിയിലെ മാനദണ്ഡങ്ങള്‍ പുനപരിശോധിക്കണമന്ന് ഇന്നലെ ഭീകര പ്രവര്‍ത്തനങ്ങള്‍ മൂലം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഭീഷണിയെുറിച്ചു നടന്ന ചര്‍ച്ചയില്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ യു.എന്‍ അംബാസിഡറിന്റെ സ്ഥിര ഇന്ത്യന്‍പ്രതിനിധിയായ സെയ്ദ് അക്ബറുദ്ദീന്റെ ആവശ്യപ്പെട്ടു.

അന്താരാഷ്ട സമൂഹത്തിനായി പ്രവര്‍ത്തിക്കുന്ന ഭീകരവാദത്തിനെതിരായി നിലകൊള്ളുന്ന സാംഗ്ഷന്‍ കമ്മിറ്റി വിശ്വാസ്യത വളര്‍ത്തിയെടുക്കേണ്ട ആവശ്യമുണ്ട്. അല്ലാതെ ഇത്തരത്തിലുള്ള വീറ്റോ അധികാരം കൊണ്ടുവന്ന് ഭീകരവാദികളെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പത്താന്‍കോട്ട് ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ നീക്കത്തെ യു.എസ്, യു.കെ ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ അനുകൂലിച്ചിരുന്നു. എന്നാല്‍അവസാന നിമിഷം ചൈന ഇന്ത്യയുടെ നീക്കത്തിന് തടയിടുകയായിരുന്നു.

Top