യുഎന്‍ മനുഷ്യാവകാശ സംഘത്തെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്നും വിലക്കി മ്യാന്‍മര്‍

നായ്പിഡോ:യുഎന്‍ സ്വതന്ത്ര്യ അന്വേഷക യാംഗി ലീയുടെ നേതൃത്വത്തിലുള്ള സംഘത്തെ രാജ്യത്ത് പ്രവേശിക്കുന്നതില്‍നിന്നും വിലക്കി മ്യാന്‍മര്‍. റോഹിംഗ്യകള്‍ക്കെതിരെയുള്ള പട്ടാളാതിക്രമങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കുന്ന യുഎന്‍ മനുഷ്യാവകാശ സംഘത്തെയാണ് വിലക്കിയത്.

യാംഗി ലീയുടെ മുന്‍കാലം പരിശോധിച്ചാല്‍ പക്ഷപാതരഹിതമായി അവര്‍ പ്രവര്‍ത്തിക്കാന്‍ ഇടയില്ലെന്നു കണ്ടാണ് നടപടിയെന്നാണ് മ്യാന്‍മര്‍ വിശദീകരിക്കുന്നത്. വരുന്ന ജനുവരിയിലാണ് യാംഗി ലീ മ്യാന്‍മര്‍ സന്ദര്‍ശിക്കാനിരുന്നത്.

കഴിഞ്ഞ ജൂലൈയില്‍ മ്യാന്‍മറിലെ രാഖിന്‍ സന്ദര്‍ശിച്ച യാംഗി ലീ ഇവിടുത്തെ അവസ്ഥ ഭീകരമാണെന്ന് പറഞ്ഞിരുന്നു. ഇതാവാം മ്യാന്‍മറിനെ ചൊടിപ്പിച്ചതെന്നാണ് സൂചന.

റോഹിംഗ്യന്‍ മുസ്ലികളെ രാജ്യത്തുനിന്നും തുടച്ചുനീക്കാനുള്ള ശ്രമങ്ങളാണ് മ്യാന്‍മര്‍ സൈന്യം നടത്തുന്നതെന്ന് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ നേരത്തെ നിരീക്ഷിച്ചിരുന്നു.

Top