ഐക്യരാഷ്ട്ര സഭയുടെ വെബിനാറില്‍ കേരളവും; ലോകനേതാക്കള്‍ക്കൊപ്പം ആരോഗ്യമന്ത്രി

തിരുവനന്തപുരം:കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ ആദരം. ഐക്യരാഷ്ട്ര സഭയുടെ വെബിനാറില്‍ ലോക നേതാക്കള്‍ക്കൊപ്പം ആരോഗ്യമന്ത്രി കെ കെ ശൈലജയും പങ്കെടുക്കും.

ന്യൂയോര്‍ക്ക് ഗവര്‍ണര്‍, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍, യുഎന്‍ സെക്രട്ടറി ജനറല്‍ എന്നിവര്‍ക്കൊപ്പമാണ് കെ കെ ശൈലജ വെബിനാറില്‍ പങ്കെടുക്കുക.

ലോക പൊതുപ്രവര്‍ത്തക ദിനമായ ഇന്നാണ് കോവിഡ് പ്രതിരോധത്തില്‍ മുന്നണിപ്പോരാളികളായവരെ ഐക്യരാഷ്ട്ര സഭ ആദരിക്കുന്നത്.യു.എന്‍ സാമ്പത്തിക – സാമൂഹ്യകാര്യ വിഭാഗം സംഘടിപ്പിക്കുന്ന വെബിനാര്‍ ഇന്ത്യന്‍ സമയം ആറരയ്ക്കാണ്.

Top