പെണ്‍ അനുവാദങ്ങളുടെ കഥ പറഞ്ഞ് രമ്യാ നമ്പീശന്‍; സംവിധായികയായി തകര്‍പ്പന്‍ അരങ്ങേറ്റം

പ്രശസ്ത സിനിമാ നടി, വിമണ്‍ ആക്ടിവിസ്റ്റ്, ഗായിക, നര്‍ത്തകി എന്നീ നിലകളില്‍ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച രമ്യാ നമ്പീശന്‍ സംവിധാന രംഗത്തേക്ക്. രമ്യ നമ്പീശന്‍ ആദ്യമായി സംവിധാനം ചെയ്ത ഹ്രസ്വചിത്രം അണ്‍ഹൈഡ് പുറത്തിറങ്ങി. തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതിയും സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും നടി മഞ്ജു വാര്യരും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഹ്രസ്വചിത്രം പുറത്തിറക്കിയത്.

തമിഴ് ഭാഷയിലാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്. രമ്യ തന്നെ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഇതിവൃത്തം സാമൂഹികമായി സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളാണ്. ഒരു സ്ത്രീ സമൂഹത്തില്‍ അനുഭവിക്കുന്ന പ്രതിസന്ധികളും പ്രശ്‌നങ്ങളും ലൈംഗിക ചൂഷണങ്ങളും രമ്യ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒരു സ്ത്രീയെ തൊടാന്‍ അവളുടെ അനുവാദം വേണമെന്നാണ് ചിത്രം പറഞ്ഞു വെയ്ക്കുന്നത്.

Top