ദോക്‌ലാമില്‍ ഇരു രാജ്യങ്ങളും സമാധാനപരമായ ചര്‍ച്ച നടത്തണമെന്ന് യു.എന്‍

ജനീവ: അതിര്‍ത്തിയില്‍ ഇന്ത്യക്ക് എതിരായി ചൈനയുടെ ആക്രമണങ്ങള്‍ തുടരുന്നതിനിടെ ഇരുരാജ്യങ്ങളും സമാധാനപരമായ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാവണമെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി ജോര്‍ജ് ചെഡിക്ക്.

ഇന്ത്യയും ചൈനയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും തന്നെ മുന്നോട്ടു വരുകയാണ് വേണ്ടതെന്നും, രാജ്യങ്ങള്‍ തമ്മില്‍ സമാധാന പരമായ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിച്ച് മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് മുന്നോട്ടു പോകണമെന്നും അദ്ദേഹം വ്യക്തമാക്കി.

റിസര്‍ച്ച് ആന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ ഡെവലപ്‌മെന്റ് ഫോര്‍ ദ സൗത്ത് സൗത്ത് ആന്‍ഡ് ട്രയാംഗുലര്‍ കോഓപ്പറേഷന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയും ചൈനയും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സമാധാനപരമായ ഒരു നടപടിക്ക് കാത്തിരിക്കുകയാണ് ലോകരാഷ്ട്രങ്ങള്‍. അതിനാല്‍ ചര്‍ച്ചകള്‍ വഴി സമാധാനപരമായ ഒരു പരിഹാരമാര്‍ഗ്ഗമാണ് നല്ലതെന്നും ജോര്‍ജ് ചെഡിക്ക് കൂട്ടിച്ചേര്‍ത്തു.

Top