ഹാക്കിംഗ് ബെസോസിന്റെ വിവാഹജീവിതത്തിന് കര്‍ട്ടനിട്ടു; അന്വേഷണം തേടി യുഎന്‍

jeff-bezos

സൗദി അറേബ്യയിലെ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന് അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്ത്. ബെസോസിന്റെ ഫോണ്‍ ചോര്‍ത്താന്‍ അയച്ച വീഡിയോ ഫയലിന്റെ സ്‌ക്രീന്‍ഷോട്ടും ഇതില്‍ ഉള്‍പ്പെടുന്നു. സൈബര്‍ സുരക്ഷാ സ്ഥാപനത്തില്‍ നിന്നും ഈ ചിത്രങ്ങള്‍ നേടിയ വൈസ് മതര്‍ബോര്‍ഡാണ് ഇവ പ്രസിദ്ധീകരിച്ചത്.

ആമസോണ്‍ സ്ഥാപകനും മുന്‍ മോഡല്‍ ലോറന്‍ സാഞ്ചെസും തമ്മിലുള്ള ബന്ധം നാഷണല്‍ എന്‍ക്വയറര്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ബെസോസിന്റെ ഫോണ്‍ പരിശോധിക്കാന്‍ എഫ്ടിഐ കണ്‍സള്‍ട്ടിംഗിനെ സമീപിച്ചത്. ഇവരാണ് സല്‍മാന്‍ രാജകുമാരന്‍ അയച്ച സന്ദേശമാണ് ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് കണ്ടെത്തിയത്. 2018 മെയ് മാസത്തിലാണ് സൗദി, സ്വീഡിഷ് പതാകകളുള്ള ഒരു വാട്‌സ്ആപ്പ് സന്ദേശം വന്നത്.

സാഞ്ചെസിന്റെ മുഖസാമ്യമുള്ള ഒരു സ്ത്രീയുടെ ചിത്രമുള്ള മറ്റൊരു സന്ദേശവും സല്‍മാന്‍ ബെസോസിന് അയച്ചു. ‘ഒരു സ്ത്രീയോട് തര്‍ക്കിക്കുന്നത് സോഫ്റ്റ്‌വെയര്‍ ലൈസന്‍സ് എഗ്രിമെന്റ് വായിക്കുന്നത് പോലെയാണ്. ഒടുവില്‍ എല്ലാം മറന്ന്, ഞാന്‍ സമ്മതിക്കുന്നുവെന്ന് ക്ലിക്ക് ചെയ്യും’, ഈ ചിത്രത്തോടൊപ്പം സല്‍മാന്‍ ഒരു തമാശയും കുറിച്ചു.

ബെസോസിന്റെ ഫോണില്‍ നിന്നാണ് ഭാര്യയുമായുള്ള ബന്ധം അകല്‍ച്ചയിലാണെന്നും, ലോറനുമായി രഹസ്യബന്ധം ആരംഭിച്ചതായും വാര്‍ത്ത പുറത്തെത്തിയത്. മറ്റാര്‍ക്കും അറിയാത്ത ആ വിവരം നാഷണല്‍ എന്‍ക്വയറിന് ലഭിച്ചത് രാജകുമാരന്റെ സന്ദേശത്തിന് ശേഷവുമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ലോകത്തിലെ ഏറ്റവും റെക്കോര്‍ഡ് തുകയായ 36 ബില്ല്യണ്‍ ഡോളറിനാണ് ബെസോസിന്റെ വിവാഹമോചനം നടന്നത്.

ഹാക്കിംഗ് വിഷയത്തില്‍ അന്വേഷണം വേണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി എഫ്ബിഐ അന്വേഷണം ആരംഭിച്ചതായാണ് വിവരം

Top