ആണവനിര്‍വ്യാപന കരാറുമായി ഐക്യരാഷ്ട്രസഭ ; പന്ത്രണ്ട് രാജ്യങ്ങള്‍ ഒപ്പുവെച്ചു

ന്യൂയോർക്ക് : ഉത്തര കൊറിയ പ്രകോപനപരമായ നടപടി തുടരുന്ന സാഹചര്യത്തില്‍ ആണവനിര്‍വ്യാപന കരാർ ഐക്യരാഷ്ട്രസഭ  പ്രാബല്യത്തിൽ കൊണ്ടുവരുന്നു.

കൊറിയന്‍ തീരത്ത് ഉത്തരകൊറിയ ആണവ പരീക്ഷണങ്ങൾ നടത്തുന്ന  സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭ ആണവനിര്‍വ്യാപന കരാറുമായി മുന്നോട്ട് പോകുന്നത്.

ബുധനാഴ്ച അവതരിപ്പിച്ച ആണവനിര്‍വ്യാപന കരാറില്‍ പന്ത്രണ്ട് രാജ്യങ്ങള്‍ ഒപ്പുവെച്ചു.

എന്നാല്‍ അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ കരാറിനെ ബഹിഷ്കരിച്ചു.

അന്‍പത് രാജ്യങ്ങള്‍ അംഗീകരിക്കുന്ന ആണവായുധ നിരോധന കരാര്‍ 90 ദിവസത്തിന് ശേഷം പ്രാബല്യത്തില്‍ വരും.

രാജ്യത്ത് നിലവില്‍ 15000 ന്യൂക്ലിയര്‍ ആയുധങ്ങള്‍ ഉണ്ടെന്നും ഇത് നിലനില്‍ക്കുന്നത് ലോകത്തിനും കുഞ്ഞുങ്ങള്‍ക്കും ഭീഷണിയാണെന്നും യുഎന‍്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

ഈ മാസം തുടക്കത്തില്‍ ഉത്തരകൊറിയ ആറാമത്തെ ആണവ പരീക്ഷണമാണ് നടത്തിയത്. നടപടി ആവര്‍ത്തിക്കുകയാണെങ്കില്‍ ഉത്തരകൊറിയയെ പൂര്‍ണമായും നശിപ്പിച്ചുകളയുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് യുഎന്‍ പൊതുസഭയില്‍ മുന്നറിയിപ്പ് നല്‍കി.

193 അംഗ യുഎന്‍ പൊതുസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ജൂലൈയില്‍ തന്നെ ഈ ആണവനിരോധന കരാറിന് അംഗീകാരം നല്‍കിയിരുന്നു.

അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് തുടങ്ങി ഒന്പത് രാജ്യങ്ങള്‍ അന്നും എതിര്‍ത്തിരുന്നു.  ആണവായുധങ്ങള്‍ പൂർണമായും ഇല്ലതാകുന്നതിന് പകരം അവയുടെ ഉപയോഗം കുറച്ചാല്‍ മതിയെന്നാണ് മൂന്ന് രാജ്യങ്ങളുടെയും വാദം,

Top