കൊറോണയുടെ മറവില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് യു.എന്‍ സെക്രട്ടറിജനറല്‍

യുഎന്‍: കൊവിഡ്19 വൈറസ് ലോകവ്യാപകമായി ഭീകരാക്രമണത്തിനുള്ള സാധ്യതയൊരുക്കിയേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. കൊവിഡ് സംബന്ധിച്ച യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ ആദ്യ ചര്‍ച്ചയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു ഗുട്ടെറസ്.

ലോകത്ത് ഇപ്പോഴും ഭീകരവാദ ഭീഷണി നിലനില്‍ക്കുന്നു. ലോകരാജ്യങ്ങളുടെ ശ്രദ്ധമുഴുവന്‍ മഹാമാരിയിലേക്ക് തിരിയുമ്പോള്‍ ഭീകരര്‍ ഇത് ആക്രമണത്തിനുള്ള അവസരമായി കണ്ടേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. കൊവിഡ് സൃഷ്ടിച്ച അനിശ്ചിതത്വം ചിലര്‍ വിഭജനവും കലാപവും സൃഷ്ടിക്കാനുള്ള അവസരമായും മുതലെടുക്കും. ഇത് നിലവിലുള്ള ഭിന്നതകള്‍ തീവ്രമാക്കുകയും പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടങ്ങളെ സങ്കീര്‍ണമാക്കുകയും ചെയ്യുമെന്നും ഗുട്ടെറസ് ചൂണ്ടിക്കാട്ടി.

Top