വാക്‌സിന്‍ കൊണ്ടു മാത്രം കോവിഡിനെ തടുക്കാനാവില്ല; യുഎന്‍ സെക്രട്ടറി ജനറല്‍

ന്യൂയോര്‍ക്ക്: വാക്‌സിന്‍ കൊണ്ടുമാത്രം കോവിഡ് പ്രതിസന്ധിയെ പരിഹരിക്കാന്‍ സാധിക്കില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഇന്ന് ലോകം നേരിടുന്ന ഒന്നാം നമ്പര്‍ ആഗോള സുരക്ഷാഭീഷണിയാണ് കോവിഡ്-19 എന്നും അദ്ദേഹം പറഞ്ഞു.

രോഗവ്യാപനം തടയുവാനും രോഗം ബാധിച്ചവര്‍ക്ക് ചികിത്സ ഉറപ്പാക്കാനും ലോകരാജ്യങ്ങള്‍ കൈകോര്‍ക്കണം. വൈറസിനെ പരാജയപ്പെടുത്താന്‍ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് ചേരേണ്ട സമയം കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ മരുന്നില്‍ പ്രതീക്ഷയുണ്ടെന്നാണ് പലരും പറയുന്നത്. എന്നാല്‍, ഈ മഹാമാരിയെ തടുക്കാന്‍ ഒറ്റമൂലി ഇല്ല എന്നുള്ളതാണ് വ്യക്തമാക്കാനുള്ളത്. പ്രതിരോധമരുന്നിന് മാത്രം കോവിഡ് പ്രതിസന്ധിയെ പരിഹരിക്കാനാവില്ലെന്ന് പത്രസമ്മേളനത്തില്‍ ഗുട്ടെറസ് പറഞ്ഞു.

Top