UN chief Ban Ki-moon offers to mediate between India, Pakistan

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന്റെ തന്ത്രം പാളിയെന്ന് ഇന്ത്യ.യുഎന്നില്‍ പാകിസ്താന്‍ ഇന്ത്യക്കെതിരെനടത്തിയ നീക്കത്തിനു പിന്തുണ ലഭിച്ചില്ല.കൂടാതെ നിയന്ത്രണരേഖയില്‍ വെടിവയ്പ്പുണ്ടായതു നേരിട്ടു നിരീക്ഷിച്ചിട്ടില്ലെന്ന യുഎന്‍ വാദവും ഇന്ത്യ തള്ളി.

യുഎന്‍ സൈനിക നിരീക്ഷണസമിതി നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ കമാന്‍ഡോ ആക്രമണം നേരിട്ടു നിരീക്ഷിച്ചിട്ടില്ലെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണിന്റെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞത്.

എന്നാല്‍, ആരു നിരീക്ഷിച്ചാലും ഇല്ലെങ്കിലും വസ്തുതകള്‍ക്കു മാറ്റമില്ലെന്ന് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ പ്രതികരിച്ചു.

കശ്മീര്‍ പ്രശ്‌നത്തിന്റെയും പിഒകെ ആക്രമണത്തിന്റെയും പേരില്‍ യുഎന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് 15 അംഗ രക്ഷാസമിതിയെ പാകിസ്താന്‍ സമീപിച്ചുവെങ്കിലും ഒരു ചലനവുമുണ്ടായില്ല. നേരത്തേ പൊതുസഭയിലും പകിസ്താന്‍ കശ്മീര്‍ പ്രശ്‌നം ഉന്നയിച്ചെങ്കിലും ആരും പിന്തുണച്ചില്ലെന്ന് അക്ബറുദ്ദീന്‍ ചൂണ്ടിക്കാട്ടി.

പാക്ക് പ്രതിനിധി മലീഹ ലോധി കഴിഞ്ഞദിവസം ഇന്ത്യയ്‌ക്കെതിരെ യുഎന്‍ രക്ഷാസമിതിയെ സമീപിച്ചിരുന്നു. യുഎന്‍ സെക്രട്ടറി ജനറലില്‍നിന്നു പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top