‘ഗാസയിലേത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനം’; ഇസ്രയേലിനെതിരെ അന്റോണിയോ ഗുട്ടറസ്

ന്യൂയോർക്ക് : ഇസ്രയേലിനെതിരെ അതിരൂക്ഷ വിമർശനവുമായി യു എൻ തലവൻ അന്റോണിയോ ഗുട്ടറസ്. ഗാസയിൽ കാണുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നാണ് ഗുട്ടറസ് അഭിപ്രായപ്പെട്ടത്. ഏതൊരു സായുധ പോരാട്ടത്തിലും സാധാരണക്കാർ സംരക്ഷിക്കപ്പെടണമെന്നും ആരും അന്താരാഷ്ട്ര നിയമങ്ങൾക്ക് അതീതർ അല്ലെന്നും യു എൻ തലവൻ പ്രതികരിച്ചു.

നിരപരാധികളെ മറയാക്കുന്നതോ ലക്ഷങ്ങളെ ഒറ്റയടിക്ക് ഒഴിപ്പിക്കുന്നതോ അല്ല സിവിലിയൻ സംരക്ഷണം. പലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ക്ക് ഹമാസിന്റെ ആക്രമണത്തെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും യു എന്‍ സെക്രട്ടറി ജനറല്‍ ഗുട്ടെറസ് അഭിപ്രായപ്പെട്ടു. ഒരു ഭീകരാക്രമണത്തിന്റെ പേരില്‍ പാലസ്തീന്‍ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനേയും ന്യായീകരിക്കാനാകിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, ഗുട്ടെറസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വിമർശനവുമായി ഇസ്രയേൽ രംഗത്തെത്തി. യുഎന്‍ സെക്രട്ടറി ജനറൽ സ്ഥാനത്തുനിന്ന് അദ്ദേഹം രാജിവെക്കണമെന്ന് ഇസ്രയേല്‍ അംബാസഡര്‍ ഗിലഡ് എര്‍ദാന്‍ ആവശ്യപ്പെട്ടു. ഇസ്രയേല്‍ ജനതയ്ക്ക് നേരെ ഹമാസ് നടത്തിയ ആക്രമണത്തെ ന്യായീകരിക്കാനാവില്ലെന്നും എർദാൻ‌ കൂട്ടിച്ചേർത്തു.

Top