ഉംറ രണ്ടാംഘട്ടത്തിന് നാളെ ആരംഭം

മക്ക: ഞായറാഴ്ച ഉംറയുടെ രണ്ടാം ഘട്ടത്തിനു തുടക്കമാവുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. പ്രതിദിനം 15,000 പേര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ ഉംറ തീര്‍ഥാടനത്തിന് അനുമതി.

ആദ്യ ഘട്ടത്തിലെന്നതു പോലെ സാമൂഹിക അകലം ഉള്‍പ്പടെയുള്ള കര്‍ശനമായ ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങളോടെയാണ് രണ്ടാം ഘട്ട തീര്‍ഥാടനവും നടപ്പിലാക്കുക. രണ്ടാം ഘട്ടത്തില്‍ വിദേശ തീര്‍ഥാടകര്‍ക്ക് അനുമതി നല്‍കിയിട്ടില്ല.

നവംബര്‍ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിലാണ് വിദേശ തീര്‍ഥാടകര്‍ക്ക് പ്രവേശനാനുമതി നല്‍കുക.

Top