ഉംറ നിര്‍വ്വഹിക്കാനുള്ള പ്രായപരിധിയില്‍ ഇളവ് അനുവദിച്ച് സൗദി

സൗദിയില്‍ ഉംറ നിര്‍വ്വഹിക്കാനുള്ള പ്രായപരിധിയില്‍ ഇളവ് അനുവദിച്ചു. പതിനെട്ട് വയസ്സ് മുതല്‍ എഴുപത് വയസ്സ് വരെയുള്ള ആഭ്യന്തര തീര്‍ഥാടകര്‍ക്കാണ് ഉംറ തീര്‍ഥാടനത്തിന് മന്ത്രാലയം അനുമതി നല്‍കിയത്. തീര്‍ഥാടനത്തിനായി ഏര്‍പ്പെടുത്തിയ മൊബൈല്‍ അപ്ലിക്കേഷന്‍ വഴി അനുമതി നേടുന്നവര്‍ക്ക് മാത്രമായിരിക്കും കര്‍മ്മം നിര്‍വ്വഹിക്കുന്നതിന് അനുമതിയുണ്ടാവുക. ഹജ്ജ്, ഉംറ മന്ത്രാലയമാണ് പ്രായപരിധിയില്‍ ഇളവ് അനുവദിച്ചത്. കോവിഡിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന പ്രായമായവര്‍ക്ക് കൂടി അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് പ്രായപരിധിയില്‍ ഇളവ് അനുവദിച്ചത്.

പതിനെട്ട് വയസ്സ് മുതല്‍ എഴുപത് വയസ്സ് വരെയുള്ള ആഭ്യന്തര തീര്‍ഥാടകര്‍ക്കാണ് ഇത് വഴി ഉംറ നിര്‍വ്വഹിക്കാന്‍ സാധിക്കുക. മന്ത്രാലയത്തിന്റെ ഇഅ്ത്മര്‍ന മൊബൈല്‍ അപ്ലിക്കേഷന്‍ വഴി മുന്‍കൂര്‍ അനുമതി നേടുന്നവര്‍ക്കാണ് അവസരം ലഭിക്കുക. മാസത്തില്‍ രണ്ട് തവണയാണ് പരമാവധി ഒരാള്‍ക്ക് ഉംറ ചെയ്യാന്‍ അനുവാദമുള്ളത്. റമദാന്‍ അടുത്തതോടെ ഉംറ നിര്‍വ്വഹിക്കുന്നതിനുള്ള ബുക്കിംഗും വര്‍ധിച്ചിട്ടുണ്ട്. ഈ മാസം അവസാനം വരെയാണ് നിലവില്‍ ആപ്ലിക്കേഷന്‍ വഴി അനുമതി നല്‍കി വരുന്നത്.

 

Top