umman chandy –

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭീഷണിക്ക് വഴങ്ങി ആരോപണവിധേയരായ മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് സീറ്റ് നല്‍കാന്‍ തീരുമാനമെടുത്ത കോണ്‍ഗ്രസ് ഹൈക്കമാന്റ് ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയത് മുന്നറിയിപ്പ്.

സമ്മര്‍ദ്ദത്തിന്റെ ഫലമായി മത്സരിക്കാന്‍ അവസരം നല്‍കിയ 5 മണ്ഡലങ്ങളിലെയും വിജയപരാജയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണ്ണമായും ഉമ്മന്‍ചാണ്ടിക്ക് മാത്രമായിരിക്കുമെന്നതാണ് ഹൈക്കമാന്റിന്റെ നിലപാട്.

5പേരില്‍ ഒരാള്‍ പരജയപ്പെട്ടാല്‍പേലും ഉത്തരവാദിത്വം ഉമ്മന്‍ ചാണ്ടിക്കായിരിക്കും

ഭരണം കിട്ടിയില്ലങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമാകുമെന്നാണ് ഹൈക്കമാന്റ് വ്യത്തങ്ങള്‍ നല്‍കുന്ന സുചന.

ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ സുധീരനെ സംബന്ധിച്ച് നില ഭഭ്രമാക്കിയിരിക്കുകയാണ്.അഴിമതിക്കെതിരെ നിലപാടില്‍ അവസാനം വരെ ഉറച്ച് നിന്നതിനാല്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും അദ്ദേഹത്തെ വിമര്‍ശിക്കാന്‍ കഴിയില്ല. വെട്ടിലായ ഹൈക്കമാന്റിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാതെ അനുസരിച്ചതിനാല്‍ ഹൈക്കമാന്റിന്റെ മുന്നിലും ക്ലീന്‍ ഇമേജ് നിലനിര്‍ത്താന്‍ അദ്ദേഹത്തിനായി.

മന്ത്രിമാരായ കെ ബാബു,അടൂര്‍ പ്രകാശ് അടക്കമുള്ള ആരോപണവിധേയര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പ്രചാരണത്തിന് പോവുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം അദ്ദേഹം ഹൈക്കമാന്റിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. സുധീരന്റെ നിലപാട് അംഗീകരിക്കപ്പെടാത്തതില്‍ വിഷമമുള്ള രാഹൂല്‍ഗാന്ധി ഇക്കാര്യത്തില്‍ സുധീരന് തീരുമാനമെടുക്കാമെന്ന നിര്‍ദ്ദേശം നല്‍കിയതായാണ് അറിയുന്നത്.

ഉമ്മന്‍ചാണ്ടിക്കും ഒപ്പമുള്ളവര്‍ക്കും മാത്രമല്ല വിജയംസ്വപ്നം കാണുന്ന എ ഐ ഗ്രൂപ്പ് നേതാക്കള്‍ക്കും സുധീരന്‍ ഇനി സ്വീകരിക്കാന്‍ പോകുന്ന നിലപാട് നിര്‍ണ്ണായകമാകും. പ്രത്യേകിച്ച് പാര്‍ട്ടിക്കുള്ളില്‍ സുധീരന്‍ നടത്തിയ പോരാട്ടത്തിന് പൊതുസമൂഹത്തിനിടെ വലിയ സ്വീകാര്യത കിട്ടിയ സാഹചര്യത്തില്‍.

സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഹൈക്കമാന്റിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തരാണ്. ഭരണ തുടര്‍ച്ച ഉറപ്പായ സാഹചര്യം ആരോപണ വിധേയര്‍ മത്സരംഗത്തിറങ്ങുന്നതോടെ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഒരു വിഭാഗം.

ഇടതുപക്ഷമാകട്ടെ കെപിസിസി പ്രസിഡന്റ് അഴിമതിക്കാരായി ചിത്രീകരിച്ചവരെ സ്ഥാനാര്‍ത്ഥിയാക്കിയത് ചോദ്യം ചെയ്ത് യുഡിഎഫിനെ അഴിമതിയുടെ കൂടാരമാക്കി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്.

ഏറ്റവും ഒടുവില്‍ ഗുരുതരമായ ആരോപണങ്ങളില്‍പ്പെട്ട റവന്യൂ മന്ത്രി അടൂര്‍പ്രകാശിന് സീറ്റ് നല്‍കാന്‍ മുഖ്യമന്ത്രി വാശിപിടിച്ചത് അഴിമതിയുടെ പങ്ക് പറ്റിയത് കൊണ്ടാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Top