umman chandy, solar, udf

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എസ്.നായരുടെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന യു.ഡി.എഫിന്റെ പരാതി സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ തലത്തില്‍ ആവും ആദ്യം അന്വേഷണമെന്നും മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഒരു ഭീഷണിയുമില്ല. സര്‍ക്കാര്‍ അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും. സര്‍ക്കാരിനെ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് തടയാന്‍ പ്രതിപക്ഷം ശ്രമിച്ചാല്‍ അതിന് ജനങ്ങളുടെ പിന്തുണ ഉണ്ടാവില്ല.

വികസനവും കരുതലും ആയിരുന്നു സര്‍ക്കാര്‍ ആദ്യം മുതലേ സ്വീകരിച്ച നയം. അതുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും. ഇത് വിജയിച്ചത് കണ്ട് പ്രതിപക്ഷം വിറളി പിടിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ജനങ്ങള്‍ ഇരു കൈയും നീട്ടി സ്വാഗതം ചെയ്തു. ഇത് പ്രതിപക്ഷത്തെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. ആക്ഷേപങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കുന്നു എങ്കില്‍ സി.പി.എമ്മും പ്രതിപക്ഷവും ഭയപ്പെടുന്നത്

Top