umman chandy -solar case – delhi court – saritha

ന്യൂഡല്‍ഹി: സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഡല്‍ഹി കോടതി ഉത്തരവിട്ടു.ഡല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് ഉത്തരവ്. ഉത്തരവില്‍ ഡല്‍ഹിയില്‍വച്ച് സരിത പണം നല്‍കിയെന്ന ആരോപണത്തെതുടര്‍ന്ന്.

ദില്ലിയിലെ ഒരു പൊതുപ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. മുഖ്യമന്ത്രിക്ക് ദില്ലിയില്‍ വച്ച് കൈക്കൂലി നല്‍കിയെന്ന് സരിത ആരോപിച്ചിരുന്നു. ചാന്ദ്‌നി ചൗക്കില്‍ വച്ച് പണം നല്‍കിയെന്നാണ് ആരോപണം.

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി തോമസ് കുരുവിള വഴിയാണ് പണം നല്‍കിയതെന്നും ആരോപിച്ചിരുന്നു. ഇക്കാര്യം വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകനായ ഷൈനാണ് കോടതിയെ സമീപിച്ചിരുന്നത്.

Top