umman chandy – g karthikeyan

തിരുവനന്തപുരം: പ്രവര്‍ത്തിച്ച എല്ലാ മണ്ഡലങ്ങളിലും അന്തരിച്ച സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ വിജയം കൈവരിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ പാര്‍ട്ടിക്ക് അഭിമാനകരമായ വിധത്തില്‍ നിര്‍വഹിക്കാനും അദ്ദേഹത്തിന് കഴിഞ്ഞതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.

രാഷ്ട്രീയസംശുദ്ധിയുടെ കാര്യത്തില്‍ പൊതുപ്രവര്‍ത്തകര്‍ പാലിക്കേണ്ട പ്രതിബദ്ധതയുടെ പ്രതീകമായിരുന്നു കാര്‍ത്തികേയനെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസിന്റെ ആശയവും ആദര്‍ശങ്ങളും കാത്തുസൂക്ഷിച്ച കരുത്തനായ നേതാവെന്ന പ്രതിച്ഛായ ജി. കാര്‍ത്തികേയനുണ്ടായിരുന്നുവെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് പറഞ്ഞു. രാഷ്ട്രീയവിശുദ്ധി കാത്തുസൂക്ഷിക്കാനും പൊതുരംഗത്തിന്റെ മാന്യത നിലനിര്‍ത്താനും ജി. കാര്‍ത്തികേയന് കഴിഞ്ഞതായി മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

പല കാര്യങ്ങളിലും വ്യതസ്തത പുലര്‍ത്തിയിരുന്ന നേതാവായിരുന്നു കാര്‍ത്തികേയനെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള അനുസ്മരിച്ചു.

Top