umman chandy – bjp – cpm

കാസര്‍കോട്: വര്‍ഗീയ രാഷ്ട്രീയം പിന്തുടരുന്ന ബി.ജെ.പിയെ തടയാന്‍ സി.പി.എമ്മും ഇടതുമുന്നണിയും യാതൊന്നും ചെയ്യുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പില്‍ മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇത് തടയാന്‍ സി.പി.എം തയ്യാറാകുന്നില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനും സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനും എതിരെ ജനം വോട്ട് ചെയ്യും. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് യു.ഡി.എഫ് വോട്ടു തേടുന്നത്.

സര്‍ക്കാരിന്റെ മദ്യനയം ബിഹാര്‍ അടക്കമുള്ള മറ്റു സംസ്ഥാനങ്ങള്‍ പോലും മാതൃകയാക്കാന്‍ ഒരുക്കുകയാണ്. എന്നാല്‍, അധികാരത്തില്‍ വന്നാല്‍ തങ്ങളുടെ മദ്യനയം എന്തായിരിക്കുമെന്ന് പ്രഖ്യാപിക്കാന്‍ പോലും കഴിയുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Top