ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൊടുപുഴ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടപ്പനയിലേക്കു പോകുന്നവഴി യാത്രയ്ക്കിടയില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

കട്ടപ്പനയില്‍ ഒരുക്കിയ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഉമ്മന്‍ചാണ്ടി. വിശാഖപട്ടണത്തുനിന്നു വ്യാഴാഴ്ച രാവിലെ നെടുമ്പാശ്ശേരി വഴിയാണ് അദ്ദേഹം എത്തിയത്. തുടര്‍ന്നു കൊച്ചിയില്‍ പാര്‍ട്ടിപരിപാടിയില്‍ പങ്കെടുത്തിരുന്നു.

കട്ടപ്പനയിലെ സ്വീകരണ സമ്മേളനത്തിന് പോകുന്ന വഴി ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അസ്വസ്ഥത അനുഭവപ്പെട്ടത്. കാറില്‍നിന്നു ഇറങ്ങാന്‍ ബുദ്ധിമുട്ട് നേരിട്ടു. തുടര്‍ന്നു ഡോക്ടര്‍മാരെ വിളിച്ചുവരുത്തി പരിശോധിക്കുകയായിരുന്നു. അവരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top