ഇന്ത്യ- ഇംഗ്ലണ്ട് പരമ്പര; ഉമേഷ് യാദവിനെ ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയനാക്കും

അഹമ്മദാബാദ്: ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിൽ അവസാന രണ്ടു ടെസ്റ്റുകളിലേക്കുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പേസര്‍ ഉമേഷ് യാദവിനെ രണ്ടു ദിവസത്തിനുള്ളില്‍ ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയനാക്കും. ടെസ്റ്റ് പാസായാല്‍ ഉമേഷായിരിക്കും മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ നിരയിലെ ഏക മാറ്റം. ഫെബ്രുവരി 24-നാണ് ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്.

നേരത്തെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ തുടയിലെ പേശികള്‍ക്കേറ്റ പരിക്കിനെ തുടര്‍ന്ന് ഉമേഷിന് പിന്മാറേണ്ടി വന്നിരുന്നു. ഇപ്പോള്‍ ഷാര്‍ദുല്‍ താക്കൂറിന് പകരമാണ് ടീമിൽ ഉമേഷിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Top