വിരമിക്കല്‍ എപ്പോഴാണെന്ന ചോദ്യത്തിന് മറുപടിയുമായി ഉമേഷ് യാദവ്

ദില്ലി: ഐപിഎല്‍ പതിനാലാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ്. ഇതിനിടെ ഇന്ത്യന്‍ ജഴ്സിയില്‍ തന്റെ ഭാവി പദ്ധതികള്‍ എന്തെന്ന് ഉമേഷ് വ്യക്തമാക്കിയിരിക്കുന്നു.

ഇപ്പോള്‍ എനിക്ക് 33 വയസായി. അടുത്ത രണ്ടോ മൂന്നോ വര്‍ഷം കൂടി കളിക്കാനാകുമെന്നാണ് തോന്നുന്നത്. കുറച്ച് യുവതാരങ്ങള്‍ ടീമിലേക്ക് വരുന്നുമുണ്ട്. അതിനാല്‍ ടീമിന് ഗുണപരമാകുന്ന തീരുമാനമാകും ഇത്.

നാലോ അഞ്ചോ ടെസ്റ്റുകളുടെ പര്യടനങ്ങളില്‍ അഞ്ചോ ആറോ പേസ് ബൗളര്‍മാരുള്ളത് താരങ്ങളുടെ സമ്മര്‍ദവും വര്‍ക്ക്ലോഡും കുറയ്ക്കാന്‍ സഹായകമാകും. ഇത് പേസര്‍മാര്‍ക്ക് ദീര്‍ഘകാലം കളിക്കാന്‍ സഹായകമാകുമെന്നും ഉമേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.
ടീം ഇന്ത്യയുടെ കുപ്പായത്തില്‍ 2010ല്‍ അരങ്ങേറ്റം കുറിച്ച ഉമേഷ് 48 ടെസ്റ്റില്‍ 148 വിക്കറ്റും 75 ഏകദിനങ്ങളില്‍ 106 വിക്കറ്റും ഏഴ് ട്വന്റി20കളില്‍ ഒന്‍പത് വിക്കറ്റും നേടിയിട്ടുണ്ട്.

 

 

Top